കൊല്ലം കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മ പള്ളിക്ക് മുന്നില്‍ ഇന്ന് രാവിലെയോടെയാണ് അപകടം

കൊല്ലം: കൊല്ലം പുനലൂർ കരവാളൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മാർത്തോമാ പള്ളിയിൽ ഓശാന കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളിക്ക് മുന്നിൽ രാവിലെ പത്തരയോടെയായിരുന്നു അപകടം. കുരിയിലംമുകൾ മുതിരവിളയിൽ ഫിലിപ്പ്, പൊയ്കമുക്കിൽ ഷൈനി, ഷൈനിയുടെ 3 വയസ്സുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്.

സ്ത്രീ ഓടിച്ചു വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

വീണ്ടും ലോറിയിടിച്ച് ദാരുണാന്ത്യം; ലേക് ഷോറില്‍ ചികിത്സക്കെത്തിയ 55കാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു

കൊല്ലത്ത് കാർ പാഞ്ഞ് കയറി മൂന്നു പേർക്ക് പരിക്ക്