ലോറി ഡ്രൈവർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചു.

കണ്ണൂര്‍: കണ്ണൂർ മാനന്തവാടി റൂട്ടിലെ പാൽചുരത്തിൽ ലോറി മറിഞ്ഞ് ലോറിയിലെ സഹായി മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. മാനന്തവാടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പ്രദേശത്ത് റോഡിൽ ഏറെ നേരം വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. 

YouTube video player