Asianet News MalayalamAsianet News Malayalam

ശബരിമല യുവതീ പ്രവേശം: സർക്കാരിന് വേണ്ടി പലതും നെഞ്ചിൽ ഏറ്റു വാങ്ങിയിട്ടുണ്ടെന്ന് പദ്മകുമാര്‍

"യുവതി പ്രവേശനത്തിൽ സർക്കാരിന് പ്രശനങ്ങളുണ്ടാകാതിരിക്കാൻ പലതും ഞാൻ നെഞ്ചേറ്റി വാങ്ങിയിട്ടുണ്ട്. ഒരു രക്ത ചൊരിച്ചിൽ പോലും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്നു" 

a padmakumar reaction on sabarimala controversy
Author
Trivandrum, First Published Nov 7, 2019, 3:20 PM IST

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശത്തിൽ സര്‍ക്കാരിന് വേണ്ടി പലതും നെഞ്ചിൽ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍. അത് കര്‍ത്തവ്യമായിരുന്നു എന്നും എ പദ്മകുമാര്‍ പറഞ്ഞു. രക്ത ചൊരിച്ചിൽ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് പല പ്രശ്നങ്ങളും സ്വയം ഏറ്റെടുക്കേണ്ടിവന്നതെന്നും എ പദ്മകുമാര്‍ പ്രതികരിച്ചു.

വിശ്വാസികൾക്ക് ഒപ്പമാണ് സര്‍ക്കാര്‍. അല്ലാതെ അമ്പലം വിഴുങ്ങികൾക്ക് ഒപ്പമല്ല. ദേവസ്വം ബോര്‍ഡിന് വേണ്ടി കോടികൾ വകയിരുത്തിയ സര്‍ക്കാരാണ് പിണറായി വിജയൻ സര്‍ക്കാരെന്നും പദ്മകുമാര്‍ പറഞ്ഞു,

എകെ ഗോപാലന്‍റെ പേര് ഓർമ്മിപ്പിക്കാൻ അമ്പലപ്പുഴ പാൽപായത്തിന്‍റെ പേര് മാറ്റേണ്ട കാര്യമില്ല . പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ പേര് ഓര്‍ക്കാനാണ് ഗോപാല കഷായം എന്ന് പേര് മാറ്റിയതെന്ന് ആക്ഷേപം ഉന്നയിക്കുന്ന കോൺഗ്രസുകാര്‍ പറയാത്തത് എന്തുകൊണ്ടാണെന്നും എ പദ്മകുമാര്‍ പരിഹസിച്ചു

Follow Us:
Download App:
  • android
  • ios