ബോട്ടിനുളളില്‍ ഐസും വെള്ളവും നിറഞ്ഞതാണ് മാറ്റാന്‍ വെല്ലുവിളിയായത്. കേരള തീരം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് കഴിഞ്ഞ ഞായറാഴ്ചയാണ് ബോട്ടുകള്‍ തീരസംരക്ഷണ സേന പിടികൂടിയത്. 

തിരുവനന്തപുരം: വിഴിഞ്ഞം ഹാര്‍ബറില്‍ പിടിച്ചിട്ടിരിക്കുന്ന ശ്രീലങ്കന്‍ ബോട്ട് കരയിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കൂറ്റന്‍ ക്രയിനിന്റെ സഹായത്തോടെ ബോട്ട് കരയിലേക്ക് മാറ്റിയത്. ബോട്ടിനുളളില്‍ ഐസും വെള്ളവും നിറഞ്ഞതാണ് മാറ്റാന്‍ വെല്ലുവിളിയായത്. കേരള തീരം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് കഴിഞ്ഞ ഞായറാഴ്ചയാണ് ബോട്ടുകള്‍ തീരസംരക്ഷണ സേന പിടികൂടിയത്. ശക്തമായ തിരയില്‍ ബോട്ടിന് കേടുപാടുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് കരയിലേക്ക് മാറ്റിയത്.

Add Asianetnews as a Preferred SourcegooglePreferred