Asianet News MalayalamAsianet News Malayalam

മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയുടെ സഹോദരിക്കും ഭർത്താവിനും പങ്കെന്ന് മുത്തച്ഛൻ; നിഷേധിച്ച് സഹോദരി

കുട്ടിയുടെ മുത്തച്ഛന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രതിയുടെ സഹോദരി ആജിറ പറഞ്ഞു. കുട്ടി ചലനമറ്റ് കിടക്കുമ്പോൾ പ്രതിയായ ഉമ്മ ഒന്നുമറിയാത്ത പോലെ പെരുമാറി. മകൻ രാവിലെ എഴുനേറ്റിട്ട് വീണ്ടും കിടന്നെന്ന് പ്രതിയായ ആസിയ പറഞ്ഞു. മകനെ വളർത്താൻ താത്പര്യമില്ലെങ്കിൽ താൻ വളർത്തുമായിരുന്നു. കുഞ്ഞിനെ  കൊന്നുകളയരുതായിരുന്നുവെന്നും ആസിയ പറഞ്ഞു. 
കാമുകനൊപ്പം പോകാനാണ് ആസിയ മകനെ കൊന്നതെന്നും സഹോദരി പറഞ്ഞു

a thorough investigation needed in the murder case of 3 year old boy says his grand father
Author
Palakkad, First Published Apr 13, 2022, 8:41 AM IST

പാലക്കാട്: കുട്ടി ഉണ്ടെന്ന് കാമുകൻ (lover)അറിയാതിരിക്കാൻ മൂന്നു വയസ്സുകാരനെ അമ്മ(mother) കൊലപ്പെടുത്തിയ (murdered)സംഭവത്തിൽ കൂടുതൽ ആരോപണൺവുമായി മരിച്ച കുട്ടിയുടെ മുത്തച്ഛൻ . കുട്ടിയുടെ ഉമ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നാണ് മുത്തച്ഛൻ ഇബ്രാഹിം പറയുന്നത്. കുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ട്. കുട്ടിയുടെെ ഉമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ട്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും മുത്തച്ഛൻ ഇബ്രാഹിം പറയുന്നു. 

കുട്ടിയുടെ മുത്തച്ഛന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രതിയുടെ സഹോദരി ആജിറ പറഞ്ഞു. കുട്ടി ചലനമറ്റ് കിടക്കുമ്പോൾ പ്രതിയായ ഉമ്മ ഒന്നുമറിയാത്ത പോലെ പെരുമാറി. മകൻ രാവിലെ എഴുനേറ്റിട്ട് വീണ്ടും കിടന്നെന്ന് പ്രതിയായ ആസിയ പറഞ്ഞു. മകനെ വളർത്താൻ താത്പര്യമില്ലെങ്കിൽ താൻ വളർത്തുമായിരുന്നു. കുഞ്ഞിനെ  കൊന്നുകളയരുതായിരുന്നുവെന്നും ആസിയ പറഞ്ഞു. 
കാമുകനൊപ്പം പോകാനാണ് ആസിയ മകനെ കൊന്നതെന്നും സഹോദരി പറഞ്ഞു

3വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ‌്റ്റിൽ; കൊലപാതകം കുഞ്ഞുണ്ടെന്ന വിവരം കാമുകൻ അറിയാതിരിക്കാൻ

പാലക്കാട് : എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് പൊലീസ്.അമ്മയെ അറസ്റ്റ് ചെയ്തു. എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ, ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

അബാധാവസ്ഥയിലുള്ള കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്‍റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെയാണ് അമ്മ ആസിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് അമ്മ പോലീസിന് നൽകിയ മൊഴി. ദീർഘകാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല. ഈ വിവരം കാമുകനെ അറിയിക്കാതിരിക്കാൻ മകനെ കൊലപ്പെടുത്തി എന്നാണ് ആസിയ മൊഴി നൽകിയത്. ഇന്ന് ആസിയയെ കോടതിയിൽ ഹാജരാക്കും

Follow Us:
Download App:
  • android
  • ios