റോഡില്‍ പൊതുയോഗം വച്ചതിന് സുപ്രീം കോടതിയില്‍ പോവുകയാണ്. വല്യ പബ്ലിസിറ്റി കിട്ടും. അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമില്ലേ.

തിരുവനന്തപുരം : വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വിജയരാഘവന്‍ ചോദിച്ചത്. റോഡില്‍ പൊതുയോഗം വെച്ചതിന് സുപ്രീം കോടതിയില്‍ പോവുകയാണ്. വല്യ പബ്ലിസിറ്റി കിട്ടും. അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമില്ലേ. എല്ലാവരും കൂടി കാറില്‍ പോകാതെ നടന്നു പോകാമല്ലോ. 25 കാർ പോവുമ്പോള്‍ 25 ആളുകളേ പോകുന്നുള്ളൂവെന്നതാണ് സത്യം. കാറുള്ളവര്‍ കാറില്‍ പോകുന്നതുപോലെ തന്നെ പാവങ്ങള്‍ക്ക് ജാഥ നടത്താനും അനുവാദം വേണമെന്നും സോഷ്യലിസം വരുന്നതിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം. ബാലകൃഷ്ണൻ അന്തരിച്ചു

മാതാപിതാക്കളെ കാണാനില്ലെന്ന് മലയാളി ബാലൻ; മുംബൈ ബോട്ട് അപകടത്തിൽപ്പെട്ടവരിൽ മലയാളി കുടുംബവും, തിരച്ചിൽ

YouTube video player