തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വരാനിരിക്കുന്ന ഫലം പ്രതിപക്ഷത്തിന്‍റെ വ്യാജ ആരോപണങ്ങൾക്കുള്ള മറുപടിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നല്ല നിലയിൽ തന്നെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും. പ്രതിപക്ഷം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനുള്ള മറുപടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും എ വിജയരാഘവൻ പ്രതികരിച്ചു. 

ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിൽ ഏറ്റവും മികച്ച ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.