Asianet News MalayalamAsianet News Malayalam

ചെന്നിത്തലക്ക് കടലാസ് ഹാജരാക്കിയാൽ മതി, വിശ്വാസ്യത വേണമെന്നില്ല, തൊഴിലാളി വിരുദ്ധത സർക്കാർ ചെയ്യില്ല:വിജയരാഘവൻ

'ചെന്നിത്തല പൂജ്യം കണക്കില്ലാതെ കൂട്ടി അഴിമതി ആരോപണം ഉന്നയിക്കുകയാണ്'. ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അധ്യാപകനെ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിജയരാഘവൻ പരിഹസിച്ചു. 

a vijayaraghavan reply to ramesh chennithala on fisheries allegations
Author
Malappuram, First Published Feb 21, 2021, 11:13 AM IST

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആസുത്രിത  ശ്രമം നടക്കുന്നുവെന്ന്.വിജയരാഘവൻ ആരോപിച്ചു. 

പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒരു കടലാസ് എടുത്ത് ഹാജരാക്കിയാൽ മതി. അതിന് വിശ്വാസ്യത വേണം എന്ന് നിർബന്ധം ഇല്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങളുണ്ടാകും. കോടിക്ക് വിലയില്ലാതാകുക തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. ചെന്നിത്തല പൂജ്യം കണക്കില്ലാതെ കൂട്ടി അഴിമതി ആരോപണം ഉന്നയിക്കുകയാണ്. ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അധ്യാപകനെ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിജയരാഘവൻ പരിഹസിച്ചു. 

ആഴക്കടൽ മത്സ്യ ബന്ധനം: രണ്ട് നിർണായക രേഖകൾ കൂടി പുറത്ത് വിട്ട് ചെന്നിത്തല, മുഖ്യമന്ത്രിക്കെതിരെയും ആരോപണം

പരമ്പരാഗത മത്സ്യതൊഴിലാളികളോട് ഏറെ ആഭിമുഖ്യം കാണിച്ച സർക്കാരാണ് ഇത്. മത്സ്യ സംസ്ക്കരണത്തിനാണ് പള്ളിക്കരയിലെ പദ്ധതി. തൊഴിലാളി വിരുദ്ധമായി ഈ സർക്കാർ ഒന്നും ചെയ്യില്ല. മത്സ്യതൊഴിലാളികളുടെ കാര്യങ്ങൾ ചെയ്യുന്നതിൽ സിപിഎമ്മിന് കൃത്യമായ നയമുണ്ട്. അത് കടപ്പുറത്തു ചെന്നാൽ കാണാം. മന്ത്രിമാരെ പലരും കാണാൻ വരും. പലരും ഫോട്ടോയും എടുക്കുമെന്നും ചെന്നിത്തല പുറത്ത് വിട്ട മന്ത്രിക്കൊപ്പമുള്ള കമ്പനി പ്രതിനിധികളുടെ ഫോട്ടോയെക്കുറിച്ച് വിജയരാഘവൻ പ്രതികരിച്ചു.  പണ്ട് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ജിം സംഘടിപ്പിച്ച സമയത്ത് എത്ര എംഒയു ആണ് ഒപ്പിട്ടതെന്ന് ഓർമ്മിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios