Asianet News MalayalamAsianet News Malayalam

ജോസ് കെ മാണിയെ തള്ളാതെ വിജയരാഘവൻ; പാലാ ബിഷപ്പിനും ബിജെപിക്കുമെതിരെ വിമർശനം

എല്ലാതരം വർഗീയതയോടും കോൺഗ്രസ് സന്ധിചെയ്യുകയാണ്. വിഷയത്തിൽ ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടിയുടെ അഭിപ്രായമാണ്

A vijayarghavan justifies Jose K Mani criticizes Pala bishop on Narcotics Jihad row
Author
Thiruvananthapuram, First Published Sep 13, 2021, 7:24 PM IST

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർകോടിക്സ് ജിഹാദ് പരാമർശത്തിൽ വീണ്ടും പ്രതികരണവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രതികരണം പാടില്ലെന്നും അത് ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും നാട്ടിൽ സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. എല്ലാതരം വർഗീയതയോടും കോൺഗ്രസ് സന്ധിചെയ്യുകയാണ്. വിഷയത്തിൽ ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടിയുടെ അഭിപ്രായമാണ്. സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios