എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ അബ്ദുള്ളയുടെ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിൽ ആയിരിക്കുകയാണ്
കണ്ണൂർ : എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ വീട് വിട്ടിറങ്ങിയ ഗൃഹനാഥൻ അബ്ദുള്ള മടങ്ങിയെത്തി. ജപ്തി ചെയ്തതിന്‍റെ മനോവിഷമത്തിൽ മാറി നിന്നതാണെന്ന് അബ്ദുള്ള പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ പോയതോടെയാണ് തിരിച്ചടവ് മുടങ്ങിയതെന്നും അബ്ദുള്ള പറഞ്ഞു
എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ അബ്ദുള്ളയുടെ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിൽ ആയിരിക്കുകയാണ്. 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി ഉണ്ടായത് .പോകാൻ ഇടമില്ലാതെ അർധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാർ ഇടപെട്ട് ഒരു ബന്ധുവിന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു . മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിച്ചു.
