Asianet News MalayalamAsianet News Malayalam

തുടക്കത്തിൽ വെറും തലവേദന; 6 മാസമായി സ്കൂളിൽ പോകാനാകാതെ അഭിരാമി; ഈ ഒറ്റമുറി വീടിന്‍റെ പ്രതീക്ഷ, ഒപ്പം നിൽക്കാം

തുടർ ചികിത്സയ്ക്കാവശ്യമായ 30 ലക്ഷം രൂപയ്ക്കായി സഹായം തേടുകയാണ്. അഭിരാമിയുടെ കുടുംബം. പ്ലസ് വൺ പരീക്ഷ കാത്ത് നിൽക്കെയാണ് അഭിരാമിയെ കരൾ രോഗം ബാധിച്ചത്. തുടക്കത്തിൽ വെറും തലവേദന മാത്രമായിരുന്നു.

abhirami life struggle need 30 lakhs for liver surgery btb
Author
First Published Jun 6, 2023, 10:36 PM IST

കോഴിക്കോട്: കരൾ രോഗം മൂലം പഠനം പാതിവഴിയിൽ നിർത്തി വീട്ടിൽ കഴിയുകയാണ് വടകര മുതുവനയിലെ അഭിരാമിയെന്ന പതിനാറുകാരി. തുടർ ചികിത്സയ്ക്കാവശ്യമായ 30 ലക്ഷം രൂപയ്ക്കായി സഹായം തേടുകയാണ്  അഭിരാമിയുടെ കുടുംബം. പ്ലസ് വൺ പരീക്ഷ കാത്ത് നിൽക്കെയാണ് അഭിരാമിയെ കരൾ രോഗം ബാധിച്ചത്. തുടക്കത്തിൽ വെറും തലവേദന മാത്രമായിരുന്നു.

പിന്നീടാണ് രോഗം തിരിച്ചറിഞ്ഞത്. പഠിക്കാനും വരയ്ക്കാനും ഇഷ്ടമുള്ള അഭിരാമിക്ക് പക്ഷേ കഴിഞ്ഞ ആറ് മാസമായി സ്കൂളിൽ പോകാനായിട്ടില്ല, പരീക്ഷയെഴുതാനും. കൂലിപ്പണിക്കാരായ രമയും സുരേഷും മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള അലച്ചിലിലാണ്. മുതുവനയിലെ ഒറ്റമുറി വീട്ടിൽ രമയുടെ അമ്മയടക്കം അഞ്ച് പേരാണ് കഴിയുന്നത്. അഭിരാമി പഠിച്ച് ജോലി വാങ്ങി ജീവിതം മെച്ചപ്പെടുത്തുമെന്നായിരുന്നു അവരുടെ സ്വപ്നം.

ആഴ്ചയില്‍ ചികിത്സയ്ക്ക് മാത്രമായി രണ്ടായിരത്തോളം രൂപ വേണം. മകളുടെ ചികിത്സ തുടങ്ങിയതോടെ രണ്ട് മാസമായി രമയ്ക്കും സുരേഷിനും ജോലിക്കു പോകാനുമായിട്ടില്ല. നാട്ടുകാരുടെ പിന്തുണയിലാണ് ഇപ്പോള്‍ മുമ്പോട്ട് പോകുന്നത്. കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്കിയക്കായി കരള്‍ നല്‍കാന്‍ അമ്മ തയ്യാറാണെങ്കിലും ചികിത്സ ചെലവ് അവർക്കെത്തിയാൽ കിട്ടുന്നതിനുമപ്പുറമാണ്. നല്ല മനസുകളുടെ സഹായം ലഭിക്കുന്നമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. 

ബാങ്ക് വിവരങ്ങള്‍

Name: Rema

AC no: 40128100400823

IFSC: KLGB0040128

100കണക്കിന് മൃതദേഹങ്ങള്‍ക്കിടെ ജീവന്‍റെ തുടിപ്പ്, ഒരു ഞരക്കം; 'വെള്ളം തരൂ' എന്ന അപേക്ഷ; മരണത്തെ ജയിച്ച് റോബിൻ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

 

Follow Us:
Download App:
  • android
  • ios