സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും നാല് പ്രവർത്തകർക്കും പരിക്കേറ്റു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. 

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ച നടപടിക്കെതിരെ എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് കന്‍റോണ്‍മെന്‍റ് ഗേറ്റിന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. സംഘർഷം രൂക്ഷമായതോടെ പൊലീസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും നാല് പ്രവർത്തകർക്കും പരിക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.