Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം; പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി

ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
 

ac moideen said that a new project would be implemented to solve kochi water problem
Author
Cochin, First Published Oct 25, 2019, 4:57 PM IST

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

കനാലുകളിലെ കൈയ്യേറ്റം ഒഴിപ്പിക്കും.  പദ്ധതിക്കു വേണ്ടി ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് നൽകും. മാർച്ച് മാസത്തിനകം എല്ലാം നടപ്പിലാക്കുമെന്നും എ സി മൊയ്തീന്‍ പറഞ്ഞു. 

കേരളത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് കൊച്ചിയിലെ വെള്ളക്കെട്ട്. അതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഫണ്ടുപയോഗിച്ച് സമയബന്ധിതമായി പദ്ധതി നടപ്പാക്കും. മാര്‍ച്ച് മാസത്തിനുള്ളില്‍ ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ അനന്ത.

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പത്തുദിവസത്തിനകം സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്‍റഎ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്.  യോഗത്തില്‍ എറണാകുളം ജില്ലാ കളക്ടറും കൊച്ചി മേയറും സഹകരണവകുപ്പ് മന്ത്രി, തദ്ദേശഭരണ സെക്രട്ടറി തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുത്തു. 
 

Follow Us:
Download App:
  • android
  • ios