ആലപ്പുഴ: അയോധ്യ കേസ് വിധി അം​ഗീകരിക്കുവെന്ന് പാണക്കാട് സയ്യിദ്  സാദിഖലി ശിഹാബ് തങ്ങള്‍ . എല്ലാവരും സുപ്രീം കോടതിയുടെ വിധി അംഗീകരിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം വിധിയുടെ പേരിൽ ഇനി പ്രകോപനങ്ങൾ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു. വിധി അംഗീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്ന് ഓ‌‌‌ർമ്മിപ്പിച്ച അദ്ദേഹം. വിധി അംഗീകരിക്കേണ്ടത് എല്ലാവരുടെയും കടമായണെന്നും സയ്യിദ്  സാദിഖലി ശിഹാബ് തങ്ങള്‍ ആവർത്തിച്ചു.