തടിമില്ലിൽ ലോറിയിൽ നിന്നും തടിയിറക്കുമ്പോഴാണ് അപകടം.

കായംകുളം: കായംകുളത്ത് ലോറിയിൽ നിന്നും മരത്തടി ഉരുണ്ട് ദേഹത്ത് വീണ് 53 വയസ്സുകാരന് ദാരുണാന്ത്യം. കാഞ്ഞിരശ്ശേരി എരുമേലി നോർത്ത് ജോസഫ് തോമസ് (53) ആണ് മരിച്ചത്. പുളിമുക്കിലെ തടിമില്ലിൽ ലോറിയിൽ നിന്നും തടിയിറക്കുമ്പോഴാണ് അപകടം. ലോറിയുടെ ഡ്രൈവറാണ് ജോസഫ്.

കരുവാറ്റ വള്ളംകളിക്ക് ശേഷം സംഘർഷം; പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പ് ആക്രമിച്ചു; 6 പേർക്ക് പരിക്ക്

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. ലോറിയില്‍ നിന്ന് തടിയിറക്കവേ അബദ്ധവശാല്‍ തടി ദേഹത്ത് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് തടി ഉയർത്തിയാണ് ആളെ പുറത്തെടുത്തത്. ജോസഫ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

YouTube video player