കൊല്ലം: കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിൽ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിൽ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്.

 

ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. പന്തളം കൂരമ്പാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് അപകടത്തിൽ മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മകൾ സുമയ്യയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.