അമോദ് 17, ശബരി 17, നാഷ 17, അഭിദേവ് 21, സാനു എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരിലൊരാളുടെ നില ഗുരുതരമാണ്

തിരുവനന്തപുരം: കാർ ഡിവൈഡറിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. തിരുവനന്തപുരം കവടിയാർ ഭാഗത്ത് നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ബലേനോ കാറാണ് അപകടത്തിൽ പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. അമോദ് 17, ശബരി 17, നാഷ 17, അഭിദേവ് 21, സാനു എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരിലൊരാളുടെ നില ഗുരുതരമാണ്. കാറിടിച്ച് ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു.

മത്സരയോട്ടമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഒരു ബുള്ളറ്റും ഇവർക്കൊപ്പം തന്നെയുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചിൽ നാല് പേർക്കും പ്രായപൂർത്തിയായിട്ടില്ലെന്നാണ് വിവരം. . കാർ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി.