തിരുവനന്തപുരം: വെമ്പായത്തിനു സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. പരിക്കേറ്റ മറ്റൊരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വെമ്പായത്തിനു സമീപം പെരുങ്കുഴിയിലാണ് അപകടം. മൂന്നു യുവാക്കളും ഒരു ബൈക്കിൽ യാത്ര ചെയ്തിരുന്നവരാണെന്നാണ് ആശുപത്രിയിലെത്തിച്ചവർ പറഞ്ഞത്. നെടുമങ്ങാട് വെള്ളരികോണം സ്വദേശി മനു (27)വാണ് മരിച്ച ഒരാൾ. അടുത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല.