Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ അപകടനിരത്തുകള്‍ തിരിച്ചറിയാം, മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ, സുരക്ഷിത യാത്ര

മലപ്പുറം ജില്ലയിലെ നിരത്തുകളിലുള്ളത് 179 പതിവ് അപകട കേന്ദ്രങ്ങളാണ്. മൂന്ന് വ‍ർഷത്തിനിടെ ഉണ്ടായത് 6224 വാഹനാപകടങ്ങൾ. 896 ജീവൻ ഇക്കാലയളവിൽ വാഹനാപകടത്തിൽ പൊലിഞ്ഞു.

accident spots in malappuram are collecting for making data map
Author
First Published Sep 18, 2022, 5:31 PM IST

മലപ്പുറം: മലപ്പുറം ജില്ലയിൽ പതിവ് അപകട നിരത്തുകൾ അടയാളപ്പെടുത്തുന്ന ജോലി അവസാന ഘട്ടത്തിൽ. കഴിഞ്ഞ മൂന്ന് വ‍ർഷത്തെ വാഹനാപകടങ്ങളും അവയുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചാണ് എൻഫോഴ്സ്മെന്‍റ് ആ‍ർടിയുടെ വിശകലനം. സുരക്ഷിത യാത്രയ്ക്ക് വഴിയൊരുകയാണ് ദൗത്യത്തിൻ്റെ ലക്ഷ്യം.

മലപ്പുറം ജില്ലയിലെ നിരത്തുകളിലുള്ളത് 179 പതിവ് അപകട കേന്ദ്രങ്ങളാണ്. മൂന്ന് വ‍ർഷത്തിനിടെ ഉണ്ടായത് 6224 വാഹനാപകടങ്ങൾ. 896 ജീവൻ ഇക്കാലയളവിൽ വാഹനാപകടത്തിൽ പൊലിഞ്ഞു. ഇതെല്ലാം വിലയിരുത്തി, ഇഴകീറി പരിശോധിച്ചാണ് അപകടകേന്ദ്രങ്ങൾ അടയാളപ്പെടുത്തിയത്.

2019 ലുള്ള അപകടങ്ങളുടെ പൊലീസ് എഫ് ഐ ആ‍ർ പരിശോധിച്ചും സ്ഥലം സന്ദ‍ർശിച്ചും നാട്ടുകാരിൽ നിന്ന് വിവരം തേടിയുമാണ് അപകട സ്ഥലങ്ങളെ ക്ലസ്റ്ററുകളാക്കി അടയാളപ്പെടുത്തിയിരിക്കുന്നത്. അപകടനേരം, വാഹനം, ആഘാതം, അത്യാഹിതം, മരണം എല്ലാം മാപ്പില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനത്തിന് അപകട നിരത്തുകൾ എളുപ്പം മനസ്സിലാക്കാൻ ഈ ദൗത്യം സഹായിക്കും.

Follow Us:
Download App:
  • android
  • ios