മകനെ എയർപോർട്ടിലാക്കി മടങ്ങവേ അപകടം; കാർ ലോറിക്ക് പിന്നിലിടിച്ച് വയോധികൻ മരിച്ചു; 4 പേർക്ക് പരിക്ക്

ബാലരാമപുരത്ത് ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ബാലരാമപുരം എസ്.ബി.ഐ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. 

Accident while returning son from airport Elderly dies after car crashes into lorry 4 people injured

തിരുവനന്തപുരം: ബാലരാമപുരത്ത് ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ബാലരാമപുരം എസ്.ബി.ഐ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മാരായമുട്ടം, വിളയില്‍ വീട്ടില്‍  65 വയസുകരനായ സ്റ്റാന്‍ലിനാണ് മരിച്ചത്. ഇന്നലെ രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ലോറിക്ക് പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. 

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന നാലുപേരിൽ ഒരാളുടെ നില ​ഗുരുതരമാണ്. സ്റ്റാന്‍ലിന്റെ മകന്‍ സന്തോഷിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആലീസ്, ജൂബിയ, അലന്‍, അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios