ഇന്നലെയാണ് വാത്തിക്കുടി സ്വദേശി രാജമ്മയെ കുടുംബവഴക്കിനിടെ സുധീഷ് കൊലപ്പെടുത്തിയത്. 

ഇടുക്കി: ഇടുക്കി വാത്തിക്കുടിയിൽ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പണിക്കൻകുടി സ്വദേശി സുധീഷ് (36) ആണ് മുരിക്കാശ്ശേരി പോലീസിന്റെ പിടിയിലായത്. പണിക്കൻകുടിയിലെ വീടിനു സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെയാണ് വാത്തിക്കുടി സ്വദേശി രാജമ്മയെ കുടുംബവഴക്കിനിടെ സുധീഷ് കൊലപ്പെടുത്തിയത്. ഉച്ചയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും. 

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News

അഞ്ചംഗ കുടുംബം വിഷം കഴിച്ചു, ദമ്പതികൾ മരിച്ചു,കുഞ്ഞുങ്ങൾ ചികിത്സയിൽ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് ആരോപണം