ഇന്നലെയാണ് മാനന്തവാടിയിൽ നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്

വയനാട്: വയനാട് ജില്ലയിലെ തിരുനെല്ലിയിൽ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പനവല്ലി സ്വദേശി അജീഷാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്.

ഈ മാസം നാലിനാണ് സംഭവം. പ്രതി അജീഷ് 30 വയസുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കേറ്റ യുവതിയെ പ്രതിയും സുഹൃത്തും ചേർന്നാണ് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചത്. യുവതിയുടെ പരാതിയിൽ തിരുനെല്ലി പൊലീസ് കേസെടുത്തു. 

കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ ബലാത്സംഗത്തിനും എസ്‌സി, എസ്ടി വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. പ്രതി അജീഷ് ഇതിന് മുൻപും ആദിവാസി യുവതികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. 

പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ചു, 68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍

Asianet News Malayalam Live News | Malappuram Boat accident|Tanur Boat Accident| Kerala Live TV News