കാസർകോട് സ്വദേശി കെ. പദ്മരാജനാണ് സിംഗിൾ ബഞ്ച് അമ്പതിനായിരം രൂപയുടെ ബോണ്ടിൽ ഇടക്കാല ജാമ്യം നൽകിയത്.
തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ തീവണ്ടിയിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രവാസി കോൺഗ്രസ് നേതാവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കാസർകോട് സ്വദേശി കെ. പദ്മരാജനാണ് സിംഗിൾ ബഞ്ച് അമ്പതിനായിരം രൂപയുടെ ബോണ്ടിൽ ഇടക്കാല ജാമ്യം നൽകിയത്.
കരിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്സ്പ്രസ്സിൽ വെച്ച് കയ്യേറ്റം ചെയ്തെന്നാണ് രാജ് മോഹൻ ഉണ്ണിത്താന്‍റെ പരാതി. ഹർജിയിൽ നിലപാട് സർക്കാർ നിലപാട് അറയിക്കാൻ നിർദ്ദേശിച്ച കോടതി കേസ് അടുത്ത മാസം 7 ന് വീണ്ടും പരിഗണിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
