Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഇൻകം ടാക്സ് ചോദ്യം ചെയ്യും

നികുതിയടക്കാത്ത  പണം  സ്വപ്നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയിരുന്നു.  പ്രതികളുടെ പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല.

accused in the gold smuggling case will be questioned by the income tax
Author
Cochin, First Published Sep 19, 2020, 2:47 PM IST

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികളെ ഇൻകം ടാക്സ് വിഭാ​ഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുളള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽ‌കിയത്. 

സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ, കെ ടി റമീസ് ,  ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. നികുതിയടക്കാത്ത  പണം  സ്വപ്നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയിരുന്നു.  പ്രതികളുടെ പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല. പ്രതികൾ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും ഇൻകം ടാക്സ് വിഭാ​ഗം കോടതിയെ അറിയിച്ചു


Read Also: 'സ്വർണം വന്നത് നയതന്ത്രബാഗ് വഴി' തന്നെ, വി മുരളീധരന്‍റെ മൊഴി എൻഐഎ എടുക്കുമോ?...
 

Follow Us:
Download App:
  • android
  • ios