പത്തനംതിട്ട: കോയിപ്പുറത്ത് പൊലീസിനെ അക്രമിച്ച കേസില്‍ ഉള്‍പ്പെട്ടയാള്‍ വീട്ടിൽ തുങ്ങി മരിച്ചു. സാബു ഡാനിയേൽ എന്നയാളാണ് മരിച്ചത്. അയല്‍വാസിയെ സാബു ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണത്തിന് എത്തിയപ്പോളായിരുന്നു ആക്രമണം. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.