ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ നരുവാമൂട് മച്ചേലുള്ള ഹോളോ ബ്രിക്സ് കമ്പനിയിലായിരുന്നു അനീഷിന്‍റെ താമസം. 

തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട് കാപ്പ ചുമത്തപ്പെട്ട പ്രതിയെ വെട്ടിക്കൊന്നു. വിയ്യൂർ ജയിലിൽ നിന്നും രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ നരുവാമൂട് ആയക്കോണം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ നരുവാമൂട് മച്ചേലുള്ള ഹോളോ ബ്രിക്സ് കമ്പനിയിലായിരുന്നു അനീഷിന്‍റെ താമസം. 

ഇവിടെ ഉറങ്ങി കിടക്കുമ്പോഴായിരുന്നു അജ്ഞാതസംഘം എത്തി കൊലപ്പെടുത്തിയത്. കൊലപാതകം, വധശ്രമം, നിരവധി കവർച്ചാ കേസുകളിലും പ്രതിയാണ് അനീഷ്. കൊലയ്ക്ക് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര തവരവിളയിൽ പരിശോധനയിൽ പൊലീസ് രണ്ട് പ്രതികളെ പിടികൂടി.