മലപ്പുറം: കൊളപ്പുറത്ത് ദേശീയ പാതയിൽ ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോരുന്നു. കർണാടകയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക്  വ്യാവസായിക ആവശ്യങ്ങൾക്ക് കൊണ്ട്  പോകുന്ന ടാങ്കർ ലോറിയിൽ നിന്നാണ് ആസിഡ് ചോർച്ചയുണ്ടായത്. സമീപത്തെ പറമ്പിലേക്ക് വാഹനം മാറ്റി ആസിഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്സും പൊലീസും ഒരുമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.