സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്ത സി ഐമാര്‍ക്കും എസ് ഐമാര്‍ക്കുമെതിരെ നടപടി. 59 ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി.

തിരുവനനന്തപുരം: തെരെഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ഭാഗമായി സ്ഥലമാറ്റിയിട്ടും ചുമതലയേറ്റെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ ഡി ജി പി പേരൂർക്കട എസ്എപി ക്യാമ്പിലേക്കയച്ചു. എസ് ഐ- സി ഐ റാങ്കിലുള്ള 59 ഉദ്യോഗസ്ഥരെയാണ് ക്യാമ്പിലേക്കയച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഉത്തരവിറങ്ങിയിട്ടും ചുമതലയേറ്റെടുക്കാത്തവരെ പൊലീസ് ആസ്ഥാനത്ത് അടിയന്തിരമായി എത്താൻ ഡി ജി പി നിർദ്ദേശം നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്ത് റിപ്പോർ‍ട്ട് ചെയ്ത 59 പേരെയാണ് ക്യാമ്പിലേക്ക് അയക്കാനും ഇവർക്ക് നൽകിയിരുന്ന നിയമനം റദ്ദാക്കാനും ഡിജിപി ഉത്തരവിട്ടത്. 

അതേസമയം ക്രമസമാധാന ചുമതലയുള്ളവരെ ബറ്റാലിനിലേക്ക് അയച്ചത് സേനക്കുള്ളിൽ അമർഷത്തിന് കാരണമായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം സ്ഥലമാറ്റ ഉത്തരവിറക്കുകയും പുതിയ സ്ഥലങ്ങളിലെത്താൻ വേണ്ടത്ര സമയവും നൽകിയില്ലെന്നാണ് നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ പരാതി.