കോൺഗ്രസ് പ്രതിഷേധവും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും ടി സിദ്ദിഖ് എംഎൽഎ
കോഴിക്കോട് : കൊലപാതകക്കേസിൽ പോലും ഒച്ചിന്റെ വേഗതയിൽ നീങ്ങുന്ന കേരള പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശരവേഗത്തിലാണ് നീക്കം നടത്തിയത്. പുറത്ത് ജനാധിപത്യം പറയുകയും അകത്ത് ജനാധിപത്യ വിരുദ്ധമായ സ്വേഛാധിപത്യപരമായ നിലപാടെടുക്കുകയും ചെയ്യുന്നതിന്റെ പ്രകടമായ ഉദാഹരമാണ് ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള അതിക്രമം. അധികാര സംവിധാനം ഉപയോഗിച്ച് അടിച്ചമർത്തൽ നടത്തുകയാണ്. ലഹരിമാഫിയയുടെ കണ്ണികളിൽ സിപിഎം,ഡിവൈഎഫ്ഐ പ്രവർത്തകരാണ്. അവരെ സംരക്ഷിക്കാൻ വേണ്ടി കൂടിയാണോ ഏഷ്യാനെറ്റിനെതിരെ അതിക്രമം നടത്തിയതെന്നും പരിശോധിക്കണമെന്നും ടി സിദ്ദിഖ് പറഞ്ഞു. കോൺഗ്രസ് പ്രതിഷേധവും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പൊലീസ് പരിശോധന അവസാനിച്ചു
