തിരുവനന്തപുരം: മലബാറില്‍ വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. വൈദ്യുതി പുന:സ്ഥാപിക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി എം എം മണി പറഞ്ഞു .  യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളുമായി മുമ്പോട്ടുപോകും. 

അവധി ദിവസങ്ങളിലും കെഎസ്ഇബി ഓഫീസുകൾ തുറന്നു പ്രവർത്തിക്കും.ഇടുക്കിയില്‍ ഇതുവരെ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് താന്‍ ഇടുക്കിയിലേക്ക് പോകാത്തതെന്നും എം എം മണി പറഞ്ഞു.

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് എം എം മണി പറഞ്ഞു. ഇതുവരെ ചെറിയ ഡാമുകളാണ് തുറന്നത്. മൂന്ന് നിലയങ്ങളില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.