Asianet News MalayalamAsianet News Malayalam

പരിസ്ഥിതി പ്രവർത്തകൻ ഡോ. സീതാരാമൻ അന്തരിച്ചു

കേരള നദീസ൦രക്ഷണ സമിതി ചെയർമാനായിരുന്നു സീതാരാമന്‍. പെരിയാർ നദിയുടെ സംരക്ഷണത്തിനായി പ്രവ൪ത്തിച്ച വ്യക്തിയാണ് സീതാരാമന്‍. 
 

Activist sitharaman died of heart attack
Author
Aluva, First Published Dec 9, 2020, 4:34 PM IST

ആലുവ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എസ് സീതാരാമൻ ഹൃദയാഘാതത്തെ തുട‌‌‌‌ർന്ന് അന്തരിച്ചു.74 വയസ്സായിരുന്നു. വീട്ടിൽ ഉച്ചയ്ക്ക് കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലടി ശ്രീ ശങ്കര കോളേജ് മുൻ അദ്ധ്യാപകനാണ്.

കേരള നദീ സംരക്ഷണ സമിതിയുടെ പ്രസിഡന്‍റായിരുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികമാണ് പെരിയാർ പുഴയുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചത്. നൂറുകണക്കിന് വൃക്ഷങ്ങൾ കൊണ്ട് ആലുവ ശിവരാത്രി മണപ്പുറത്ത് കുട്ടിവനം വെച്ച് പിടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. തീരദേശ പരിപാലന ചട്ടലംഘനം ചൂണ്ടിക്കാട്ടി സീതാരാമൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആലുവയിൽ ടൂറിസം വകുപ്പിന്‍റെ ഹോട്ടൽ പൊളിച്ച് നീക്കിയത്.

Follow Us:
Download App:
  • android
  • ios