ഹാഷ് വാല്യൂ മാറിയതുകൊണ്ടുള്ള കുഴപ്പമാണ് അറിയേണ്ടതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഹർജികളിൽ മറ്റന്നാൾ വീണ്ടും വാദം തുടരും.
കൊച്ചി : നടിയെ ആക്രമിക്കുന്ന (Actress Attack Case) ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാൻ പ്രോസിക്യൂഷന് നിർദ്ദേശം നൽകി ഹൈക്കോടതി. ഇക്കാര്യത്തിൽ അഭിപ്രായം കോടതി ആരാഞ്ഞപ്പോൾ തന്നെ അതിജീവിതയും പ്രോസിക്യൂഷനും എതിര്‍ത്തു. ഹാഷ് വാല്യൂ മാറിയതുകൊണ്ടുള്ള കുഴപ്പമാണ് അറിയേണ്ടതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഹർജികളിൽ മറ്റന്നാൾ വീണ്ടും വാദം തുടരും. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ വ്യാഴാഴ്ച വാദം തുടരും.
കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്നറിയണമെന്ന് അതിജീവിത ഇന്നലെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് പോയാൽ തന്‍റെ ഭാവി എന്താകുമെന്നും അതിജീവിത ചോദിച്ചു. ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് അതിജീവിത കോടതിയെ ആശങ്ക അറിയിച്ചത്.
'അബാദ് പ്ലാസയിൽ ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും ഉണ്ടായിരുന്നെന്ന് ..', സുനിയുടെ കത്ത്
കോടതിയുടെ കസ്റ്റഡിയിലുള്ളത് തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളാണ്. അത് പുറത്ത് പോയാൽ തന്‍റെ ഭാവി എന്താകും. അതിനാൽ ആരാണ് ദൃശ്യങ്ങൾ പരിശോധിച്ചതെന്ന് തനിക്ക് അറിയണമെന്ന് അതിജീവിത വ്യക്തമാക്കി. എന്നാൽ ഫോറൻസിക് റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നുണ്ട്. അതേസമയം. ദൃശ്യങ്ങളുള്ള ക്ലിപ്പുകളുടെ ഹാഷ് വാല്യു മാറിയതായി റിപ്പോർട്ടില്ല. അതിനാൽ ആശങ്ക എന്തിനാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കോടതിയിൽ നിന്ന് അത് പരിശോധക്കപ്പെട്ടെങ്കിൽ അന്വേഷണം ആവശ്യപ്പെടാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഡിജിപി പറഞ്ഞു.
'ദിലീപിന് ഒരബദ്ധം പറ്റി..', അഭിമുഖത്തിൽ അങ്ങനെ പറഞ്ഞതെന്തിന്? സിദ്ദിഖിനെ ചോദ്യം ചെയ്തു
