കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടത് ആയിരുന്നു. 

ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി നൽകിയ കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടത് ആയിരുന്നു. എന്നാൽ പ്രോസിക്യൂട്ടർ ഹാജരാകാത്തതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred