കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം വിചാരണക്കോടതി ഇന്നു പുനരാരംഭിക്കും. സംഭവത്തിനു ശേഷം നടി പൊലീസിനു പരാതി നൽകിയതിനെ തുടർന്ന് മുഖ്യപ്രതി സുനിൽകുമാർ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും അതു പകർത്തിയ പെൻഡ്രൈവും അഭിഭാഷകർ വഴി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ഇന്നു വിസ്തരിക്കും. ഇവരുടെ മൊഴികൾ കേസിൽ നിർണായകമാണ്. പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടെ ഉടമയെയും ഇന്നു വിസ്തരിക്കും.