അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്നാണ് എട്ടാം പ്രതിയായ ദിലീപിന്‍റെ വാദം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും. എറണാകുളം പ്രത്യേക കോടതി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹർജി പരിഗണിക്കുന്നത്.

അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്നാണ് എട്ടാം പ്രതിയായ ദിലീപിന്‍റെ വാദം. അതേസമയം ദിലീപിന്‍റെ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകും. നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങൾ ഹ‍ർജിയിൽ ഉള്ളതിനാൽ അടച്ചിട്ട മുറിയിലാണ് കോടതി വാദം കേൾക്കുന്നത്.