കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചു. പി സി ജോർജിന്‍റെ ഹർജി ഇന്ന് സിംഗിൾ ബെഞ്ച് പരിഗണിക്കും.

നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് നെടുമ്പാശ്ശേരി പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.