Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പ്രതിയെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ വ്യക്തമായ കാരണം കോടതിയെ ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുമുണ്ട്. കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാർ.

actress molestation case pradeep kumar did not get anticipatory bail
Author
Kasaragod, First Published Nov 23, 2020, 6:58 PM IST

കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി പ്രദീപ് കുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പ്രതിയെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ വ്യക്തമായ കാരണം കോടതിയെ ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുമുണ്ട്. കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാർ.

പ്രതിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. ഇനിയും തെളിവ് ശേഖരിക്കാനുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് അം​​ഗീകരിച്ച കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. 

പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേർന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ  തീരുമാനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇയാൾ മാപ്പുസാക്ഷി വിപിന്‍ ലാലിന്‍റെ അമ്മാവനെ കാണാൻ കാസർകോട്ടെ  ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. സോളാർ കേസിൽ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെട്ടയാളാണ് പ്രദീപ് കുമാറെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

അതേ സമയം വാച്ച് വാങ്ങാനാണ് കാസർകോട്ടെ ജ്വല്ലറിയിൽ വന്നതെന്നും ആരെയും കാണാനല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാ​ദം.  ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് അപേക്ഷ സമർപ്പിച്ച ഉടനെയാണ് മാപ്പുസാക്ഷിക്ക് ഭീഷണിക്കത്തു വന്നപറയുന്നു. 
 

Follow Us:
Download App:
  • android
  • ios