കൊച്ചി: കൊച്ചിയിലെ മാളിൽ വെച്ച് യുവനടിയെ അപമാനിച്ച കേസിൽ വടക്കൻ ജില്ലകളായ തൃശൂർ, കോഴിക്കോട്, കണ്ണൂർ മേഖലകളിലെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം. അന്വേഷണ സംഘം മൂന്ന് ടീമുകളായി ഈ ജില്ലകളിലേക്ക് പുറപ്പെട്ടു. യുവാക്കൾ കൊച്ചി വിട്ടതായി കരുതുന്ന സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. കഴിഞ്ഞ ദിവസം പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട പൊലീസ് പൊതു ജനങ്ങളിൽ നിന്നു൦ പ്രതികളെ സംബന്ധിച്ചു വിവരങ്ങൾ കിട്ടാൻ സാധ്യതയുള്ളതായി കരുതുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നടി തന്നെ അപമാനിച്ച പ്രതികളെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു.