Asianet News MalayalamAsianet News Malayalam

എതിർപ്പിന് പുല്ലുവില; 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്

വിമാനത്താവളത്തിൻ്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ​ഗ്രൂപ്പിനായിരിക്കും. 

Adani group to take over the management of trivandrum airport
Author
Delhi, First Published Aug 19, 2020, 3:56 PM IST

ദില്ലി: സംസ്ഥാന സ‍ർക്കാർ ഉയ‍ർത്തിയ കടുത്ത എതി‍ർപ്പ് അവ​ഗണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് നൽകി. അൻപത് വ‍ർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി ​ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 

വിമാനത്താവളത്തിൻ്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ​ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂ‍ർ, ​ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തു. 

തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രിമാരും പ്രകാശ് ജാവദേക്കറും ജിതേന്ദ്രസിം​ഗും പറഞ്ഞു. ടെൻ‍ഡർ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെൻഡറിൽ കൂടുതൽ തുക നിർദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ വിശദീകരിച്ചു. 

Follow Us:
Download App:
  • android
  • ios