Asianet News MalayalamAsianet News Malayalam

ശ്രദ്ധിക്കണേ, ഇനി ദിവസങ്ങൾ മാത്രം ബാക്കി; അവസാന തീയതി സെപ്റ്റംബർ 23, വോട്ടർ പട്ടികയിൽ പേര് ചേർക്കാം

വ്യക്തികൾക്ക് സിറ്റിസൺ രജിസ്‌ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്‌ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.

add your name to the Voters List last date September 23 btb
Author
First Published Sep 19, 2023, 3:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സെപ്റ്റംബർ 23 ശനിയാഴ്ച വരെ  അവസരമുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ  പേര് ചേർക്കാൻ അവസരം. വോട്ടർ പട്ടികയിൽ പുതുതായി  പേര്  ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ  വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നുണ്ട്.

വ്യക്തികൾക്ക് സിറ്റിസൺ രജിസ്‌ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്‌ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 21563916  ഉം 87 നഗരസഭകളിലായി 3651931 ഉം 6 കോർപ്പറേഷനുകളിലായി  2454689 ഉം വോട്ടർമാരുണ്ട്.

കൂടുതൽ വോട്ടർമാർ

ഗ്രാമ പഞ്ചായത്ത് - ഒളവണ്ണ (കോഴിക്കോട്) (പുരുഷൻ-25491, സ്ത്രീ-26833, ട്രാൻസ്ജൻഡർ- 2 ആകെ-52326)

മുനിസിപ്പാലിറ്റി - ആലപ്പുഴ (പുരുഷൻ-63009, സ്ത്രീ-69630, ട്രാൻസ്ജൻഡർ-2 ,ആകെ- 132641)

കോർപ്പറേഷൻ  - തിരുവനന്തപുരം (പുരുഷൻ-385231, സ്ത്രീ-418540 ട്രാൻസ്ജൻഡർ-8, ആകെ-803779)

കുറവ് വോട്ടർമാർ

ഗ്രാമ പഞ്ചായത്ത്  - ഇടമലക്കുടി (ഇടുക്കി) (പുരുഷൻ-941, സ്ത്രീ-958 ആകെ-1899)

മുനിസിപ്പാലിറ്റി - കൂത്താട്ടുകുളം (എറണാകുളം) (പുരുഷൻ-6929, സ്ത്രീ-7593 ആകെ 14522)

കോർപ്പറേഷൻ - കണ്ണൂർ (പുരുഷൻ-85503, സ്ത്രീ-102024 ആകെ-187527).

ലോകം ആദരിച്ച വിജയത്തിന്‍റെ കൊടുമുടിയിൽ; ഇന്ത്യയെ ത്രസിപ്പിച്ച പ്രതിഭകളുടെ ശമ്പളം ഇങ്ങനെ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios