ഷഹറൂഖ് സെയ്ഫിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കും. കൂടുതൽ ആളുകളുകൾക്ക് പങ്കുണ്ടോയെന്നു ഇപ്പോൾ പറയാൻ ആകില്ലെന്നും എഡിജിപി എം ആർ അജിത്കുമാർ

കോഴിക്കോട് : എലത്തൂർ തീവെപ്പ് കേസിൽ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് എഡിജിപി എം ആർ അജിത്കുമാർ. പ്രതിയെന്നു സംശയിക്കുന്നയാളെ രത്നാഗിരിയിൽ വച്ചാണ് പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിവിധ ഏജൻസികളുടെ സഹാത്തോടെയാണ് അന്വേഷണം നടത്തിയത്. ഷഹറൂഖ് സെയ്ഫിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കും. കൂടുതൽ ആളുകളുകൾക്ക് പങ്കുണ്ടോയെന്നു ഇപ്പോൾ പറയാൻ ആകില്ലെന്നും എഡിജിപി എം ആർ അജിത്കുമാർ പറഞ്ഞു. 

ഇന്നലെ അർദ്ധരാത്രിയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വച്ചാണ് ഷഹറൂഖ് സെയ്ഫി പിടിയിലാകുന്നത്. മുംബൈ എടിഎസ് ആണ് ഇയാളെ രത്നഗിരി സ്റ്റേഷനിൽ വച്ച് പിടികൂടുന്നത്. രത്നഗിരി സിവിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഇയാൾ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളലേറ്റതിന്റെയും മുറിവിന്റെയും പരിക്കുകളുണ്ട്. ഇത് തീവെപ്പിന് ഇടയ്ക്ക് സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ അനുമാനം.