Asianet News MalayalamAsianet News Malayalam

'എഡിജിപി നമ്പർ വൺ ക്രിമിനൽ, താനൂരിലെ കൊലയ്ക്ക് പിന്നിൽ മുൻ എസ്പി സുജിത്ത് ദാസ്'; രാഹുൽ മാങ്കൂട്ടത്തിൽ

താനൂരിലെ കൊലയ്ക്ക് പിന്നിൽ മുൻ എസ് പി സുജിത് ദാസ് ആണെന്നും സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

ADGP Number One Criminal Ex SP Sujith Das Behind Tanur Killing alleges  Rahul mankoottathil
Author
First Published Sep 5, 2024, 2:06 PM IST | Last Updated Sep 5, 2024, 2:06 PM IST

തിരുവനന്തപുരം: കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാർ എന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ  രാഹുൽ മാങ്കൂട്ടത്തിൽ. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച്‌ നടത്തുന്നുവെന്നും രാഹുൽ പറഞ്ഞു. സെക്രട്ടറിയേറ്റിനെ അധോലോക കേന്ദ്രമെന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ രൂക്ഷഭാഷയിലുള്ള വിമർശനം.

താനൂരിലെ കൊലയ്ക്ക് പിന്നിൽ മുൻ എസ് പി സുജിത് ദാസ് ആണെന്നും സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാർ എന്നും രാഹുൽ കുറ്റപ്പെടുത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios