പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു.  

തിരുവനന്തപുരം: മദ്യപിക്കുകയോ ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പുതിയ ഉത്തരവ്. മദ്യപിച്ചെത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു. പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കണ്ടല സഹകരണ ബാങ്കിലേത് 57 കോടിയിലധികം രൂപയുടെ തട്ടിപ്പ്, നഷ്ടം ഭരണസമിതിയിൽ നിന്ന് തിരിച്ച് പിടിക്കാൻ നിർദേശം

ഈ മാസം 23ന് എഡിജിപി ഇറക്കിയ സർ്കുലറിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. മദ്യിപിച്ച് ജോലിക്കെത്തിയ ഉദ്യോ​ഗസ്ഥരുടെ പരാക്രമങ്ങൾ അടുത്തിടെ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്. മദ്യപിച്ചോ ലഹരി വസ്തുക്കൾ ഉപയോ​ഗിച്ച് ജോലിക്കെത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് സർക്കുലർ. ഓരോ യൂണിറ്റ് മേധാവിയും ഇത്തരത്തിൽ ലഹരി ഉപയോ​ഗിക്കുന്നവരെ തിരിച്ചറിയണം. അവർക്ക് വേണ്ട ചികിത്സയോ മറ്റോ മൽകണം. യോ​ഗങ്ങളിൽ പ്രശ്നങ്ങൾ മനസ്സിലാക്കണം. തിരുത്താനുള്ള നടപടികൾ കൈക്കൊണ്ടിട്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ കർശന നടപടിയെടുക്കണം. ഓരോ യൂണിറ്റിലും സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉയർന്ന ഉദ്യോ​ഗസ്ഥർ ഇതിൽ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. 
സംതൃപ്തിയിൽ മാരുതിക്കും മുന്നിൽ ഒരു വിദേശി! അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്; ബൈക്കുകളിൽ മുമ്പനായി ഹോണ്ട

https://www.youtube.com/watch?v=Ko18SgceYX8