എഡിഎമ്മിൻ്റെ മരണം: കണ്ണൂർ കളക്ടർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, ഇരുവരും കണ്ടത് പിണറായിയിലെ വീട്ടിൽ

എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയുമായി കണ്ണൂർ കളക്ടർ കൂടിക്കാഴ്ച നടത്തി

ADM death Kannur collector meets CM Pinarayi Vijayan at home in Thalassery

കണ്ണൂർ: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കണ്ണൂർ കളക്ടർ മുഖ്യമന്ത്രിയെ കണ്ടു. ഇന്നലെ രാത്രി പിണറായിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ലാൻഡ് റവന്യു ജോ കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് അരുൺ കെ വിജയൻ മുഖ്യമന്ത്രിയെ കണ്ടത്. 

നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട്‌ രണ്ട് ദിവസത്തിനകം സ‍ർക്കാരിന് സമ‍ർപ്പിക്കുമെന്നാണ് വിവരം. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീത ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ പ്രശാന്തിന്റെ മൊഴിയുമെടുത്തു. കേസിൽ പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻ‌കൂർ ജാമ്യഹർജി നാളെ പരിഗണിക്കുന്നുണ്ട്. അതേസമയം പ്രതിഷേധം കനക്കുന്നതിടെ ജില്ലാ കളക്ടർ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി.

Latest Videos
Follow Us:
Download App:
  • android
  • ios