ADMന്‍റെ  മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ അന്വേഷണചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി .തുടരന്വേഷണ ചുമതല ലാൻഡ് റവന്യു ജോയിന്‍റ്  കമ്മീഷണർക്ക് 

പത്തനംതിട്ട: കണ്ണൂർ കളക്ടർക്കെതിരെ ADM ന്‍റെ ബന്ധുക്കൾ മൊഴി നൽകിയെന്ന് സൂചന. കളക്ടർ -എഡിഎം ബന്ധം "സൗഹൃദപരം ആയിരുന്നില്ല". അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു.ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതു തന്നെയാണ്. കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ രണ്ടു മക്കൾ സഹോദരൻ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്

കളക്ടർ- ADM ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്ന് കുടുംബത്തിന്റെ മൊഴി; കളക്ടർക്ക് കുരുക്ക് മുറുകുന്നു

അതിനിടെ പി പി ദിവ്യയുടെ മുൻ‌കൂർജാമ്യ അപേക്ഷയിൽ ADM ന്‍റെ കുടുംബം കക്ഷി ചേർന്നു. നവീന്‍റെ ഭാര്യ മഞ്ജുഷ വക്കാലത്ത് ഒപ്പിട്ടു നൽകി.

ADMന്‍റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് നല്‍കി.കൂടുതൽ അന്വേഷണചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി.ADM ന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു.കNക്ടർക്ക് എതിരെ ആരോപണം വന്നതോടെ ആണ് കൂടുതൽ അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്