സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്.

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള ക്രമക്കേടുകളെക്കുറിച്ച് കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. അതേസമയം സിപിഎം നേതൃതം ഈക്കാര്യത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

75 ലക്ഷം രൂപയുടെ ക്രമക്കേട് തൻ്റെ മേൽ കെട്ടിവയ്ക്കാൻ പാർട്ടിക്കാരായ ബോർഡ് അംഗങ്ങൾ ശ്രമിക്കുന്നുവെന്ന് പൊൻതാമര പിള്ള കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം ആയിരുന്നു മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ പൊൻതാമര പിള്ളയുടെ വെളിപ്പെടുത്തൽ. 2024 മുതൽ അടൂർ സഹകരണ ബാങ്ക് പ്രസിഡന്റും മഹിളാ അസോസിയേഷൻ നേതാവും കൂടിയാണ് പൊൻതാമര പിള്ള.