Asianet News MalayalamAsianet News Malayalam

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി

കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ  പരാമർശം. വിധിപ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിൽ ആണെന്നും സുധാകരൻ വിമർശിച്ചിരുന്നു.

advocate general of kerala gave permission for contempt of court action against k sudhakaran mp
Author
Kozhikode, First Published May 1, 2021, 12:24 PM IST

കൊച്ചി: ഹൈക്കോടതിക്കെതിരായ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകി. കണ്ണൂർ ഷുഹൈബ് വധകേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. 

കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധിപ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിൽ ആണെന്നും സുധാകരൻ വിമർശിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായി സമർപ്പിച്ച ഹർജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. 

2019 ആഗസ്റ്റിൽ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബ‌ഞ്ച് ഷുഹൈബ് വധകേസ് സിബിഐയ്ക്ക് വിട്ട സിംഗിൾ ബ‌ഞ്ച് ഉത്തരവ്  റദ്ദാക്കിയത്. 

Follow Us:
Download App:
  • android
  • ios