അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. പതിനാലും, പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

ഹരിയാന: ഹരിയാനയിലെ സോനിപത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. പതിനാലും, പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

ഓഗസ്റ്റ് അഞ്ചിന് ഇവരുടെ വീട്ടിലേക്ക് ആറംഗ സംഘം അതിക്രമിച്ച് കയറിയായിരുന്നു ക്രൂരത. കീടനാശിനിയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കി അബോധാവസ്ഥയിലായതോടെ പാമ്പുകടിയേറ്റതാണെന്ന് പറയാന്‍ ഇവര്‍ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് അക്രമികളെന്നാണ് പ്രാഥമിക വിവരം.

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona