പത്തനംതിട്ട: ശബരിമലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർക്കും ക്ഷേത്ര ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി.

അതേസമയം, ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വർധിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്നലെ ചേര്‍ന്ന ചീഫ് സെക്രട്ടറി തല സമിതി, ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം അംഗീകരിച്ചിരുന്നു. നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്. 

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത് ഇരിട്ടിയെങ്കിലും ആക്കാനാണ് ആലോചന. ആന്‍റിജന്‍ പരിശോധന കൂട്ടേണ്ടെതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍  ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ  നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.