Asianet News MalayalamAsianet News Malayalam

മസാലബോണ്ട് കേസില്‍ വീണ്ടും ഇഡി സമൻസ്.ഏപ്രില്‍2ന് ഹാജരാകണം, ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് തോമസ് ഐസക്

ഇഡി ക്ക് ഭീഷണിയുടെ സ്വരം,കോടതിയിലിരിക്കുന്ന കേസാണ് ,ഇത് കേരളമാണെന്ന് ഇഡിഓർക്കണം എന്നും തോമസ് ഐസക്

again ED summons to Thomas Issac
Author
First Published Mar 27, 2024, 4:00 PM IST

പത്തനംതിട്ട:മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്, ഏപ്രിൽ 2ന് ഹാജരാകണം  എന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്.ഇ.ഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പ്രതികരിച്ചു.തന്‍റെ  തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.തിങ്കളാഴ്ച കോടതിയെ സമീപിക്കും.കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ല.

ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.കോടതിയിലിരിക്കുന്ന കേസാണ്. കോടതിയിൽ നിന്ന് തന്നെ സംരക്ഷണം തേടും.തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി.ഭീഷണിപ്പെടുത്തുന്നു.ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു.ഇതൊക്കെ വടക്കേയിന്ത്യയിൽ നടക്കും.: ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക് പറഞ്ഞു

മസാല ബോണ്ട് ഇടപാടിലെ ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്‍റെ ഹർജിയിൽ മറുപടി സത്യാവാങ്മൂലം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചു.കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. ഹർജികൾ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.അടിയന്തര സാഹചര്യമുണ്ടായാൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി  പറഞ്ഞു.കേസ് ഇനി മെയ് 22 ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്‍റെ  അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡി നിലപാട്.കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് ഒഴികെ എല്ലാവരെയും ചോദ്യം ചെയ്തെന്നും അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ ഐസക്കിനെ ചോദ്യം ചെയ്യണം എന്നും ഇഡി വിശദീകരിക്കുന്നു.

 

Follow Us:
Download App:
  • android
  • ios